5 February 2026, Thursday

Related news

February 5, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

Janayugom Webdesk
കണ്ണൂർ
January 12, 2026 12:45 pm

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്. താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവമെന്ന് പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പൽ കെ ബിനോയ് പറഞ്ഞു.

സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകള്‍ നടക്കുന്നതിനിടെയാണ് കുട്ടി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂളിൽ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.