മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചതായി കേസ്. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെയാണ് കണ്ണൂരിലെ തളാപ്പിലെ ക്ഷേത്രത്തിലേക്ക് മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ എഴുന്നള്ളിച്ചത്. സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്ന് അറിയിച്ചു. അതേസമയം ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വൈകീട്ടോടെ സ്വദേശമായ പാലക്കാട്ടേക്ക് ആനയെ കൊണ്ടുപോകാനാണ് വനം വകുപ്പിന്റെ നിർദേശം. എന്നാൽ പാലക്കാട് നിന്ന് ഫിറ്റ്നസ് രേഖകളുമായാണ് എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.