18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 4, 2024

കര്‍ണാടകയില്‍ സ്നേഹംവിജയിക്കുകയും, വിദ്വേഷം ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തു : രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2023 4:13 pm

കര്‍ണാടകയില്‍ സ്നേഹം വിജയിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സംസ്ഥാനത്തുനിന്നും വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്‍റെ ആദ്യമന്ത്രിസഭാ യോഗംകഴിഞ്ഞാലുടന്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും , ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ബംഗളൂരിവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. നിങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ലെന്ന് ഞാൻ പറഞ്ഞിരുന്നു.

നമ്മൾ പറയുന്നത് ചെയ്തു കാണിക്കാറുണ്ട്.1–2 മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതിരഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകും രാഹുല്‍ഗാന്ധി പറഞ്ഞു

സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ഇരു നേതാക്കൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തു.

Eng­lish Summary:
In Kar­nata­ka, love has won and hatred has been erad­i­cat­ed: Rahul Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.