കർണാടകയിൽ 10 പേർക്കു കൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 76ആയി ഉയർന്നു. ബംഗളൂരുവില്‍ വിദേശത്ത് നിന്നെത്തിയ എട്ടുപേര്‍ക്കും ധാർവാഡില്‍ രണ്ട് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. മറ്റുള്ളവര്‍ കോവഡ് വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ദുബൈ, യുഎസ്എ, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡിസംബര്‍ രണ്ടിനാണ് ഇവിടെ ആദ്യ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് അധികൃതർ പറഞ്ഞു.
English Summary: In Karnataka, Omicron confirmed 10 more
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.