17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 14, 2024

കര്‍ണാടകയില്‍ ബിജെപിക്കും കോൺഗ്രസിനും സ്ഥാനാര്‍ത്ഥി പട്ടിക തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2024 4:21 pm

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയില്‍ മത്സിരക്കുന്ന ബിജെപിക്കും, കോണ്‍ഗ്രസിനും സ്ഥാനാര്‍ത്ഥി പട്ടിക തലവേദനയാകുന്നു, രണ്ട് പാര്‍ട്ടികള്‍ക്കും ഉയര്‍ന്ന പങ്കാളിത്തമുള്ള നിരവധി മണ്ഡലങ്ങളില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള വെല്ലുവിളികളുമായി പൊരുതുകയാണ്
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി, സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റുകളിൽ 25 എണ്ണവും നേടിയപ്പോൾ പാർട്ടി പിന്തുണച്ച ഒരു സ്വതന്ത്രനും വിജയിച്ചു.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും ജെഡി(എസും) സഖ്യസർക്കാർ ഭരണം നടത്തുകയും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തപ്പോൾ ഒരു സീറ്റ് വീതമാണ് വിജയിച്ചത്.എന്നാൽ രാഷ്ട്രീയ രംഗം ഗണ്യമായി മാറി: കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ തീരുമാനിച്ച് ഇപ്പോൾ യുദ്ധസജ്ജമായിരിക്കുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേർന്ന ജെഡി(എസ്) ന് ഇത് ഇപ്പോഴും ഒരു ശക്തിയാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദക്ഷിണ കർണാടകയിൽ.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മേൽക്കോയ്മ നിലനിർത്താനുള്ള ഭാരിച്ച ചുമതലയുള്ള സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വോട്ടെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റ്ആയി കണക്കാക്കപ്പെടുന്നു.

ലോക്‌സഭയിലെ സിറ്റിംഗ് അംഗങ്ങളെ വീണ്ടും ചില മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നകാര്യത്തില്‍ ബിജെപി തീരുമാനം എടുത്തില്ല. പുതിയ സഖ്യകക്ഷിയായ ജെഡി(എസ്)നെ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള ശ്രമത്തിലുമാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റിൽ 135ലും വിജയിച്ച കോൺഗ്രസ് ചില മന്ത്രിമാരെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും അവർ ഒഴിഞ്ഞുമാറുകയാണെന്ന് ഭരണകക്ഷിയിലെ മുതിർന്ന നേതാവ് തന്നെ അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഭാവത്തില്‍ ഊന്നിയുള്ള ബിജെപി 28 സീറ്റുകളിലും വിജയിക്കാനാണ് ലക്ഷ്യമിടുന്നത്, അഞ്ച് ഗ്യാരൻ്റി പദ്ധതികൾ നടപ്പാക്കി ചർച്ചയിൽ നടന്നുവെന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് ഉയിർത്തെഴുന്നേറ്റ കോൺഗ്രസ് 20 സീറ്റുകൾ നേടാനാണ് ലക്ഷ്യമിടുന്നത്.സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസ് ആദ്യം മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ലഭിച്ച റിപ്പോർട്ടുകൾ തൃപ്തികരമല്ലെന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ അടുത്തിടെ പറഞ്ഞിരുന്നു.വിജയിക്കാവുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി ഒരു സർവേ കൂടി കമ്മീഷൻ ചെയ്യാൻ പാർട്ടി തീരുമാനിച്ചതായി ശിവകുമാർ അഭിപ്രായപ്പെട്ടു 

Eng­lish Summary:
In Kar­nata­ka, the list of can­di­dates is a headache for BJP and Congress

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.