കര്‍ണാടകയില്‍ മുഖ്യന്ത്രിസ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വക്ക് വേണ്ടി മുറവിളി കൂട്ടി അനുയായികള്‍. അദ്ദേഹത്തിനുവേണ്ടി കര്‍ണാടകയിലെ തുമകുരുവുലി അണികള്‍ തെരുവില്‍ പ്രകടനം നടത്തിയ പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന മുദ്രാവാക്യവും പ്ലാക്കാര്‍ഡുകളുമേന്തിയാണ് പ്രകടനം നടത്തിയത്.
സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രി ആവശ്യമാണെന്നു പറഞ്ഞാണ് അണികള്‍ രംഗത്തെത്തിയത്. തുമകുരുവിലെ മേയറും കോര്‍പ്പറേഷന്‍ അംഗങ്ങള്‍ അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.ഫലം വന്നതിന് ശേഷം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുവന്നിരുന്നുഎന്നാല്‍ ആരാണ് കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ജിപരമേശ്വരക്ക് വേണ്ടിയും അനുകൂലികള്‍ എത്തിയിരിക്കുന്നത്.
കര്‍ണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ദൗത്യമിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിദ്ധരാമയ്യയും ശിവകുമാറും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.ഫലം വന്നതിന് ശേഷം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യെയാണ് പിന്തുണച്ചത്.എന്നാല്‍ താന്‍ തനിച്ചാണെന്നും പാര്‍ട്ടിയെ നയിച്ചതിലൂടെ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
English Summary:
In Karnataka, the ranks are demanding that G Parameshwara be made the Chief Minister
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.