21 December 2025, Sunday

Related news

December 21, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദ്ദനം; മനോവിഷമത്തില്‍ പിതാവ് ജീവനൊടുക്കി

Janayugom Webdesk
കൊല്ലം
January 21, 2023 7:25 pm

മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത അച്ഛനെ മദ്യപസംഘം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ മനോവിഷമത്തിൽ അച്ഛൻ ജീവനൊടുക്കി. കൊല്ലം ആയുർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. നാല് പേരടങ്ങിയ സംഘമാണ് അജയകുമാറിനെയും മകളെയും കഴിഞ്ഞ ബുധനാഴ്ച വീട്ടിലേക്ക് വരുമ്പോള്‍ അസഭ്യം പറഞ്ഞത്. 

മകളെ വീട്ടിലെത്തിച്ച ശേഷം സംഘത്തിന്റെ പ്രവർത്തിയെ ചോദ്യം ചെയ്യാൻ അജയകുമാർ തിരികെ പോയിരുന്നു. അവിടെവച്ച് അജയകുമാറിനെ സംഘം ക്രൂരമായി മര്‍ദിച്ചത്. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. വീട്ടിലെത്തി പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. 

മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബത്തിന്റെ ആരോപണം. അതേസമയം അജയകുമാറിനെ മർദ്ദിച്ച മദ്യപസംഘത്തെക്കുറിച്ച് വ്യക്തതയില്ല. അജയകുമാറിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് ചടയംമംഗലം പൊലീസ് പറയുന്നത്.

Eng­lish Summary:in kol­lam father com­mit­ted sui­cide due to depression
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.