
രാജ്യത്തെ റോഡുകളിൽ ഗതാഗത മര്യാദകൾ പാലിക്കാത്ത ടാക്സി ഡ്രൈവർമാരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വിഭാഗം നിരീക്ഷണം ശക്തമാക്കി. നിയമലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകളെയും സിസിടിവി സംവിധാനങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് ലൈനുകൾ മാറുന്നതും, റൗണ്ടബൗട്ടിൽ ‚U ടേണുകളിൽ കൃത്യമായ സിഗ്നലുകൾ നൽകാതെ വാഹനം തിരിക്കുന്നതും നിരീക്ഷണത്തിലാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ എളുപ്പ വഴികൾ തേടുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
ഉദാഹരണത്തിന് ഫർവാനിയ ഹോസ്പിറ്റലിലേക്ക് പോകുന്നതിനായി 6.5 റോഡ് ഉപയോഗിക്കുന്നതിനു പകരം സിക്സ് റിംഗ് റോഡിൽ നിന്നും താഴെ ഇറങ്ങി സിഗ്നലിൽ നിന്നും തെറ്റായ രീതിയിൽ ഇടതു ഭാഗം ചേർന്ന് പോകുന്നത് പോലുള്ള പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ഇടയാക്കുന്നതാണ് .
പ്രധാന റോഡുകളിലോ ഹൈവേകളിലോ ഗതാഗത തടസ്സമുണ്ടാക്കി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നത് പിടികൂടും. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകും.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, വാഹനത്തിന്റെ ഉൾവശം വൃത്തിഹീനമായി സൂക്ഷിക്കുന്നതും, യാത്രക്കാരിൽ നിന്നും മീറ്റർ ഉപയോഗിക്കാതെ ചാർജ് ഈടാക്കുന്നതും കനത്ത പിഴയ്ക്ക് കാരണമാകും.
ട്രാഫിക് നിയമങ്ങൾ യഥാവിധി പാലിച്ച് നിയമ നടപടികൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വിവിധ ടാക്സി ഡ്രൈവർമാരുടെ അസോസിയേഷനുകൾ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.