2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025
January 29, 2025
January 28, 2025

മടപ്പള്ളിയില്‍ വിദ്യാർത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Janayugom Webdesk
വടകര
July 9, 2024 7:00 pm

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കണ്ണൂർ — തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടമുണ്ടാക്കിയത്. വിദ്യാർത്ഥികളെ ബസ്സിടിച്ച് തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്. പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടന്നത്. സംഭവത്തില്‍ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം നടക്കുകയാണ്.

വടകര നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ബസ്സ് ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇതിനിടെ സീബ്രലൈനിൽ നിന്ന് വിദ്യാർത്ഥിനികളെ ബസിടിച്ച സംഭവത്തില്‍ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പും നടപടികളാരംഭിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Eng­lish Sum­ma­ry: In Mada­pal­ly, girl stu­dents were run over by a bus; The High Court took the case on its own initiative

You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.