22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026

മധ്യപ്രദേശില്‍ ബിജെപി നേതാവ് ദീപക് ജോഷി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2023 3:16 pm

മധ്യപ്രദേശില്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥന നിയമസഭാ തെരഞെടുപ്പ് അടുത്തിരിക്കെയാണ് ദീപക് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.

മുന്‍ മുഖ്യമന്ത്രിയുംസംസ്ഥാനത്തെ ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായിരുന്ന കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. 2019‑ല്‍ അന്തരിച്ച പിതാവിന്റെ ഓര്‍മയ്ക്കായി ഒരു സ്മാരകം പണിയാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ദീപക് ജോഷി നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൗഹാന്‍ അതിന് തയ്യാറായില്ല.

മുന്‍ മുഖ്യമന്ത്രിഎന്ന നിലയില്‍ പിതാവിന്റെ സ്മാരകം പണിയാന്‍ ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ ഭരണത്തിലിരിക്കെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വേഗത്തിലാക്കിയെന്നും, അതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് ബിജെപി തന്റെ അച്ഛനെ ആദരിച്ചില്ലെന്നും കോണ്‍ഗ്രസ് അതിന് തയ്യാറായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യത്തില്‍ അവര്‍ അച്ഛനെ അവഗണിച്ചു. ആ അവഗണനയ്ക്ക് പകരം ചോദിക്കാനാണ് ഞാനിവിടെയുള്ളത്. മുഖ്യമന്ത്രിയോട് ഒരു സ്മാരകം പണിയാന്‍ ആവശ്യപ്പെട്ടു പകരം അവര്‍ 100 കോടി രൂപയുടെ ബിജെപി കെട്ടിടം നിര്‍മിക്കുകയാണ് ദീപക് അഭിപ്രായപ്പെട്ടു

Eng­lish Summary:

In Mad­hya Pradesh, BJP leader Deep­ak Joshi left the par­ty and joined the Congress

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.