5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 29, 2024

മധ്യപ്രദേശില്‍ രാഹുല്‍നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയ 21മണ്ഡലങ്ങളില്‍ 17ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2023 12:25 pm

രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ജോഡോ യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടല്‍ ആകെ മാറിമറിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലു വരെയായിരുന്നു മധ്യമപ്രദേശില്‍ ഭാരത് ജോഡോ യാത്ര കടന്നുപോയത്. 

സംസ്ഥാനത്ത് ആറു ജില്ലകളിലായി 380 കിലോമീറ്റര്‍ രാഹുല്‍ പദയാത്ര നടത്തി. 21 മണ്ഡലങ്ങളിലൂടെയായിരുന്നു രാഹുലിന്റെ യാത്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 14 എണ്ണത്തിലായിരുന്നു ബിജെപി വിജയിച്ചത്. ഏഴിടത്ത് കോണ്‍ഗ്രസിനു ജയം നേടാനായി. ഇത്തവണ പക്ഷേ 17 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. നാലു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് സംസ്ഥാനത്ത് ബിജെപി ഭരണം നിലനിര്‍ത്തിയത്.

230 നിയമസഭാ സീറ്റില്‍ 163ലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് 66 സീറ്റു മാത്രമാണ് നേടാനായത്. 48.55 ശതമാനം വോട്ടാണ് മധ്യപ്രദേശില്‍ ബിജെപി നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴു ശതമാനം അധികമാണിത്. കോണ്‍ഗ്രസ് 40.40 ശതമാനം വോട്ടു നേടി. 2018നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

Eng­lish Sumamry:
In Mad­hya Pradesh, Con­gress lost in 17 of the 21 con­stituen­cies that Rahul’s Bharat Jodo Yatra crossed.

You may also like this videO

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.