21 February 2026, Saturday

Related news

February 21, 2026
February 17, 2026
February 17, 2026
February 15, 2026
February 12, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026

മഹാരാഷ്ട്രയില്‍ പാവക്ക കറി വച്ചതിന് യുവാവ് അമ്മയെ മർദിച്ച് കൊന്നു

Janayugom Webdesk
മുംബെെ
February 21, 2026 2:50 pm

അത്താഴത്തിന് പാവക്ക കറി ഉണ്ടാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് അമ്മയെ കൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65 കാരിയായ സുമിത്ര പെട്കുലെയാണ് മകന്റെ ക്രൂര മർദനത്തെ തുടർന്ന് മരിച്ചത്. സംഭവത്തിൽ മകൻ ജഗദീഷ് പെട്കുലയെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അത്താഴത്തിന് പാവക്ക കൊണ്ട് തയാറാക്കിയ ഭക്ഷണത്തെച്ചൊല്ലി ജഗദീഷും അമ്മയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. പിന്നീട് തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജഗദീഷ് അമ്മയെ ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം ചവിട്ടിയും കല്ലുപയോഗിച്ചും ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുമിത്ര സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചതായാണ് വിവരം. ജഗദീഷ് അമ്മയെ മർദിക്കുന്ന വിവരമറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.