22 December 2025, Monday

Related news

December 20, 2025
December 17, 2025
December 16, 2025
December 10, 2025
November 28, 2025
November 24, 2025
November 23, 2025
November 19, 2025
October 22, 2025
October 21, 2025

നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു; പുറത്തെത്തിച്ചത് ഏറെ നേരം നീണ്ട ദൗത്യത്തിന് ശേഷം

Janayugom Webdesk
പാലക്കാട്
February 20, 2025 8:24 am

നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു. അർധ രാത്രി 12 മണിയോടെ പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ ആണ് പുലി വീണത്.പുലിയെ കൂട് കിണറ്റിൽ ഇറക്കി ഏറെ നേരം നീണ്ട ദൗത്യത്തിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. മയക്കുവെടി വെക്കാതെയാണ് പുലിയെ കൂട്ടിലാക്കിയത്‌.

ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.