25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

നെയ്യാറ്റിൻകരയിൽ വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

Janayugom Webdesk
തിരുവനന്തപുരം
October 2, 2024 5:28 pm

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് 63 കാരിയുടെ മൃതദേഹമാണ് ദുരുഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. വെണ്‍പകല്‍ കൃഷ്ണ ഗോപുരം വീട്ടില്‍ പ്രഭാവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം ശാസ്തമംഗലത്ത് മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന പ്രഭാവതി മകളുടെ വീട്ടിലായിരുന്നു താമസം.

മകളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പ്രഭാവതി വീടിന്റെ താഴത്തെ നിലയിലായിരുന്നു താമസം. ഇളയ മകൾ മുകളിലെ നിലയിലും. കഴിഞ്ഞ ദിവസം രാത്രി പ്രഭാവതിക്ക് ആഹാരം നൽകിയ ശേഷം ഉറങ്ങാനായി മുകളിലേക്ക് കയറിപ്പോയതായിരുന്നു മകൾ. രാവിലെ തിരികെ താഴേക്ക് ഇറങ്ങിവന്ന ഇവർ കണ്ടത് കത്തിക്കരിഞ്ഞ നിലയിലുള്ള പ്രഭാവതിയുടെ മൃതദേഹമാണ്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.