19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 27, 2024
October 9, 2024
October 6, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024

സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം; പഞ്ചാബില്‍ എഎപിക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടത് 20,600 കോടി

Janayugom Webdesk
ചണ്ഡീഗഡ്
March 17, 2022 9:50 pm

അട്ടിമറി വിജയം നേടി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിവര്‍ഷം 20,600 കോടി രൂപ അധിക ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ പ്രിന്റാണ് കണക്ക് പുറത്തുവിട്ടത്. എല്ലാ വീടുകളിലും പ്രതിമാസം മുന്നൂറ് യൂണീറ്റുവരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് ആയിരം രൂപ ധനസഹായം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പഞ്ചാബില്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ഇത്രയധികം തുക ചെലവ് പ്രതീക്ഷിക്കുന്നത്.

117 സീറ്റുകളില്‍ 92 സീറ്റുകള്‍ സ്വന്തമാക്കിയാണ് ആം ആദ്മി പഞ്ചാബിന്റെ ഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമൃത്സറില്‍ നടന്ന റോഡ്ഷോയില്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌വാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനെ 2.82 ലക്ഷം കോടിയുടെ ബാധ്യതയിലേക്ക് നയിക്കുമെന്ന് നയവിദഗ്ധരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്നു.

ആംആദ്മി അധികാരത്തിലെത്തിയാല്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്തില്ലെന്ന് ജനുവരി 29ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികപരമായി ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കാനാണ് പദ്ധതിയി‍ടുന്നത് എന്നത് സംബന്ധിച്ച് ആംആദ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി നല്‍കുന്നതിലൂടെ പ്രതിമാസം ഏകദേശം 5000 കോടിരൂപയുടെ ബാധ്യതയും സ്ത്രീകള്‍ക്കുള്ള ധനസഹായത്തിന് 15600 കോടിയും ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

eng­lish summary;In Pun­jab, AAP needs Rs 20,600 crore to deliv­er on its promises

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.