ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ 25 കോണ്‍ഗ്രസ് നേതാക്കള്‍ ഞായാറാഴ്ച ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക്ഗലോത്തിന്റെ വിശ്വസ്തനും, മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ, മുന്‍ മന്ത്രിമാരായ ഖിലാഡി ലാല്‍ ബൈര്‍വ,രാജേന്ദ്രയാദവ് എന്നിവരുള്‍പ്പെടെയാണ് ബിജെപിയില്‍ ചേര്‍ന്നത്
മുന്‍ എംഎല്‍എമാരായ റിച്പാല്‍ സിങ് മിര്‍ധ, വിജയ് പാല്‍ സിങ് മിര്‍ധ എന്നിവരും കൂറു മാറി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, സംസ്ഥാന ബിജെപി അധ്യക്ഷൻ സി പി ജോഷി, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നേരന്ദ്രമോഡിയുടെ ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാണ് ബിജെപിയിലെത്തിയതെന്ന് ബൈര്‍വ പ്രതികരിച്ചു.
English Summary:
In Rajasthan, Ashok Galot’s confidant joined the BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.