കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ ലക്ഷ്ണമരേഖ മറികടന്ന് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ഗലോട്ടിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്ത്. പൈലറ്റ് രണ്ടും കല്പിച്ചു തന്നയാണെന്നാണ രാഷട്രീയ വൃത്തങ്ങള്‍ പറയുന്നത്.
ഇതോടെ രാജസ്ഥാന്‍ ഘടകത്തിലെ ഗ്രൂപ്പ് പോര് വീണ്ടും കൂടുതല്‍ ശക്തമാകുന്നു. ഇരവരും തമ്മില്‍ കൂടുതല്‍ അകലുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്.
സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ് ഗെലോട്ടിന്‍റെ നേതാവെന്നാണ് പൈലറ്റ് തുറന്നടിച്ചിരിക്കുന്നത്.സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായിൽ നിന്ന് പണം വാങ്ങിയെന്ന അശോക് ഗെലോട്ടിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.
ധോൽപൂരിൽ മുഖ്യമന്ത്രി ഗെലോട്ട് നടത്തിയ പ്രസംഗം കേട്ടു. പ്രസംഗം കേട്ടപ്പോൾ സോണിയ ഗാന്ധിയല്ല, വസുന്ധര രാജെ സിന്ധ്യയാണ് ഗെലോട്ടിന്റെ നേതാവെന്ന് തോന്നി. ഒരു വശത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്ന ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ വസുന്ധര രാജെ കോൺഗ്രസ് സർക്കാരിനെ രക്ഷിക്കുകയാണെന്ന് ഗെലോട്ട് പറയുന്നു.
ഈ വൈരുദ്ധ്യം വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചും ബിജെപി നേതാക്കളെ പുകഴ്ത്തിയുമാണ് ഗെലോട്ടിന്റെ പ്രസംഗം. 40–45 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന എംഎൽഎമാരെയാണ് മുഖ്യമന്ത്രി ഗെലോട്ട് കുറ്റപ്പെടുത്തിയതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
അഴിമതിയും യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കാട്ടുന്നതിനായി സച്ചിന്‍ പൈലറ്റ് അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് ജന്‍ സംഘര്‍ഷ് യാത്ര പ്രഖ്യാപിച്ചു. യാത്ര ആർക്കും എതിരല്ലെന്നും അഴിമതിക്കെതിരെയാണെന്നും സച്ചിന്‍ പൈലററ് അഭിപ്രായപ്പെട്ടു
English Summary:
In Rajasthan, the battle against Congress is intensifying; Sachin says Vasundhara is the leader of Galot and not Sonia
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.