സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ മേഖലകളില്‍ താമസ, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ച 10,850 പേരെ അറസ്റ്റ് ചെയ്തു. മേയ് അഞ്ചുമുതല്‍ 11 വരെയുള്ള കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരില്‍ 6,565 താമസ നിയമ ലംഘകരും 3,012 അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചവരും 1,273 തൊഴില്‍ നിയമലംഘകരും ഉള്‍പ്പെടുന്നു.
രാജ്യത്തേക്ക് അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 56 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 35 ശതമാനം യമന്‍ പൗരന്മാരും 47 ശതമാനം എത്യോപ്യക്കാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകര്‍ക്ക് അഭയം നല്‍കിയ 14 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 79,313-ലധികം പുരുഷന്മാരും 4,144 സ്ത്രീകളും ഉള്‍പ്പെടെ 83,457 പേരാണ്.
അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 10 ലക്ഷം റിയാല്‍ വരെ പിഴ, കൂടാതെ അവരുടെ പേരുകള്‍ പ്രാദേശികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ഗതാഗത സൗകര്യമൊരുക്കിയ വാഹനങ്ങള്‍, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
English summary; In Saudi Arabia, 10850 people were arrested for violating laws and regulations in a week
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.