
പരമ്പരാഗതരീതിയിലുള്ള കരകൗശലനിർമാണം പ്രോത്സാഹിപ്പിക്കാൻ കുറുവാക്കയത്ത് സമസ്ത ബാംബൂ ക്രാഫ്റ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. നാഷണൽ ബാംബൂ മിഷൻ വഴി ലഭിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. കളക്ടർ വി.വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി അധ്യക്ഷനായി.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, രാജു കുട്ടപ്പൻ, രാജി ചന്ദ്രശേഖരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സി.ആർ.മിനി, നൈസി ഡെൻസിൽ, ടെസിമോൾ മാത്യു, ഡാനിമോൾ വർഗീസ്, മിനി ആന്റണി, ആൻസി സോജൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.