12 February 2026, Thursday

Related news

February 9, 2026
February 4, 2026
January 14, 2026
January 9, 2026
January 7, 2026
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025

തമിഴ്നാട്ടിൽ കോഴിക്ക് വച്ച വെടി ഉന്നംതെറ്റി കൊണ്ട് അയൽവാസി മരിച്ചു

Janayugom Webdesk
ചെന്നൈ
September 26, 2025 2:28 pm

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയാണ് വെടിവച്ചതെന്ന് പ്രതി അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്. ഇന്ന് തന്റെ മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ രക്തം വാർന്ന് മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രകാശിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളിൽ നിന്ന് ഒരു നാടൻ തോക്ക് പിടിച്ചെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.