23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

തമിഴ് നാട്ടില്‍ എഐഎഡിഎംകെയുടെ എംഎല്‍എമാരുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 3:33 pm

തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ 15 മുന്‍എംഎല്‍എമാരും, ഒരു മുന്‍എംപിയുമടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, എല്‍ മുരുകന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാന്‍പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നിരിക്കുന്നതെന്നും അനുഭവ സമ്പത്തുള്ളവരാണ് ഇവരെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാട് ബിജെപിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രിയുടെ ജനകീയതയ്ക്ക്‌ തെളിവാണെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു 

Eng­lish summary: 

In Tamil Nadu, AIADMK MLAs joined the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.