തമിഴ്നാട്ടിലെ നഴ്സിങ് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഭീഷിണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത്. ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് പറയുന്ന ശബ്ദരേഖ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.അവധി ദിനമായ ഞായറാഴ്ച നാഗപട്ടണത്ത് നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം.
അണ്ണാ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെയാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്.പരിപാടി നടക്കുന്ന സ്ഥലത്തേക്കു വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാന്‍ സംഘാടകര്‍ വാഹനസൗകര്യം ഒരുക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു. തമിഴ് സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ളതാണ് നഴ്‌സിങ്ങ് കോളേജ്.
English Summary:
In Tamil Nadu, he should come to receive the governor, otherwise he will not write the exam, the principal threatened
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.