14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; കര്‍ണാടക സ്വദേശിക്ക് പരിക്ക്

Janayugom Webdesk
കോഴിക്കോട്
April 10, 2025 8:54 am

താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശിക്ക് പരിക്ക്. ദേശീയ പാതയില്‍ വട്ടക്കുണ്ട് പാലത്തില്‍ വച്ചായിരുന്നു അപകടം. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടില്‍ വീണ്ത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക ഹസ്സന്‍ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ശരീരമാകെ പെയ്ന്റില്‍ മുങ്ങി പോയിരുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.