ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. ഈ മാസം 28വരെ 19 പേർക്ക് ഡെങ്കിപ്പനിയും എട്ട് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്. നാലുപേർക്ക് എലിപ്പനി സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല, കോയിപ്രം, ചെറുകോൽ, ഇലന്തൂർ, മെഴുവേലി, വല്ലന, ഓമല്ലൂർ, കോഴഞ്ചേരി, പഴവങ്ങാടി, ചെന്നീർക്കര, പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓതറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി, കൊക്കാത്തോട്, വല്ലന, കവിയൂർ, മല്ലപ്പുഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. വേനൽമഴ കനത്തതോടെയാണ് ജില്ലയിൽ പകർച്ചവ്യാധികൾ വർധിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.