
സമര ചരിത്രങ്ങളുടെ കഥപറയുന്ന പ്രദർശനത്തിൽ ഇരമ്പുന്നു ചുടു ചോരയുടെ ചങ്കൂറ്റ കഥകൾ. സിപിഐ പാർട്ടി കോൺഗ്രസ് നടക്കുന്ന കാനം രാജേന്ദ്രൻ ഹാളിൽ ഒരുക്കിയ പ്രദർശനത്തിൽ ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച നിരവധി സമരങ്ങളുടെ സ്‌മരണകളും അലയടിച്ചെത്തുന്നുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള വിവിധ സംഭവങ്ങളും നേതാക്കളെയും പരാമർശിക്കുന്ന ആയിരത്തോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിവിധ കാലയളവിലുള്ള നേതാക്കന്മാർ, നേതാക്കൾ, സംഭവങ്ങൾ, ചരിത്ര ഘട്ടങ്ങൾ എന്നിവ വിജ്ഞാനപ്രദം കൂടിയാണ്. കോഴിക്കോട് സ്വദേശിയും സിപിഐ നേതാവുമായ ഇ സി സതീശൻ ആണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. 2008ൽ ഹൈദരാബാദിൽ ചേർന്നത് മുതലുള്ള എല്ലാ പാർട്ടി കോൺഗ്രസിലും ചരിത്രപ്രദർശനം ഒരുക്കിയതിനു പിന്നിൽ സതീശൻ ആയിരുന്നു. വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ സമ്മേളന വേളകളിലും അപൂർവമായ ഫോട്ടോകളും പോസ്റ്ററുകൾ നോട്ടീസുകൾ എന്നിവ ഉൾപ്പെടുന്ന പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ എബിൻ, നിതീഷ് എന്നിവർ സഹായികളായി ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.