17 വയസ്സുള്ള പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അഗളി താഴെ മഞ്ചിക്കണ്ടി ചിത്രനിവാസില്‍ മോഹനന്റെ മകന്‍ രാജകുമാർ, (20) എന്നയാൾക്ക് മൂന്നുവർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒരുമാസം അധിക കഠിനതടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
2019 കാലഘട്ടത്തിൽ പ്രതി അതിജീവിതയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി എന്നാണ് പ്രോസിക്യൂഷൻ വാദം. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐമാരായ സുനിൽ പുളിക്കൽ, ഹിദായത്തുള്ള മമ്പ്ര, എസ് ഐ പി വിഷ്ണു എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ് സി പി ഒ സുന്ദരി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി ശോഭന, സി രമിക എന്നിവർ ഹാജരായി. പിഴ തുക ഇരയ്ക്ക് നൽകാനും വിധിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.