15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 30, 2025
March 23, 2025
February 14, 2025
February 9, 2025
December 22, 2024
December 3, 2024
December 2, 2024
November 26, 2024
October 25, 2024

കാശ്മീരില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നു; 16 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Janayugom Webdesk
ശ്രീനഗർ
February 21, 2023 9:53 pm

ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നതായി അധികൃതർ അറിയിച്ചു. മലയോര മേഖലയായ ദുക്‌സർ ദൽവ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഭൂമി താഴ്ന്നതിനെ തുടർന്ന് വീടുകളും വെെദ്യുതി ടവറുകളും തകർന്നതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ച മുതലാണ് ഭൂമി ഇടിഞ്ഞ് തുടങ്ങിയത്. 16 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂന്ന് കെട്ടിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി വിള്ളൽ വർധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രാമത്തിലൂടെ കടന്നുപോകുന്ന 33 കെവി വെെദ്യുതി ലൈൻ തകരാറിലായതിനെ തുടർന്ന് നിരവധി പഞ്ചായത്തുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം ഗ്രാമം സന്ദർശിച്ച് ഭൂമി ഇടിയുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Eng­lish Summary;In the Ram­ban of Kash­mir had land­slide, 16 hous­es were damaged

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.