7 January 2025, Tuesday
KSFE Galaxy Chits Banner 2

കടലില്‍ കല്ലുമ്മക്കായ കിട്ടാക്കനിയാവുന്നു

ആർ ബാലചന്ദ്രൻ
ആലപ്പുഴ
April 3, 2022 9:06 pm

കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക മാറ്റവും മൂലം കടലിൽ നിന്നും കല്ലുമ്മക്കായ അപ്രത്യക്ഷമാകുന്നു. കക്ക പോലെതന്നെ ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ് കല്ലുമ്മക്കായ.

കടലിന്റെ പാറക്കെട്ടുകളിൽ ഒട്ടിപ്പിടിച്ചാണ് ഇവ വളരുന്നത്. കടുക്ക അഥവാ ഞവണിക്ക എന്ന പേരിലും ഇതറിയപ്പെടുന്നു. കടലിലെ മലിനീകരണത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്ന ജീവികളാണ് ഇവ. കടലിൽ അടിയുന്ന മാലിന്യങ്ങളെ ശുദ്ധിയാകാൻ കല്ലുമ്മക്കായക്ക് കഴിവുണ്ട്. ഇവ കുറഞ്ഞതോടെ കടലിൽ മാലിന്യ പ്രശ്നവും രൂക്ഷമായി.

ഒരുകൂട്ടം കല്ലുമ്മക്കായക്ക് ദിവസവും പരമാവധി 25 ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കാൻ കഴിവുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ജലത്തിൽ ഉണ്ടാകുന്ന മലിനീകരണ തോത് അറിയുവാൻ കല്ലുമ്മക്കായ പരിശോധനയാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്. ഭക്ഷണത്തിനായി പൊതുവെ മൂന്ന് ഇനം കല്ലുമ്മക്കായകൾ ഉപയോഗിക്കാറുണ്ട്. പച്ച, തവിട്ട്, നീല നിറത്തില്‍ പുറന്തോടുള്ളവയാണ് ഭക്ഷണത്തിനായി ഉപയോഗിക്കാറുള്ളത്.

ഭക്ഷ്യ യോഗ്യത്തിനായി കല്ലുമ്മക്കായ ധാരാളം ഉപയോഗിക്കുന്നതിനാൽ ഇതിന്റെ അളവ് കടലിൽ കുറഞ്ഞുവരികയാണ്. കല്ലുമ്മക്കായയുടെ വിത്ത് ആണെന്ന് തെറ്റിദ്ധരിച്ച് പലയിടങ്ങളിലും കർഷകർ വ്യാപകമായി ഇതിന്റെ അപരനെ കൃഷിചെയ്ത് വരുന്നുണ്ട്. സ്ട്രിഗേറ്റ എന്ന ഇനത്തിൽപ്പെടുന്ന ഇത് കല്ലുമ്മക്കായയുടെ അതേ കുടുംബത്തിൽ ഉൾപ്പെട്ടതാണെങ്കിലും തീർത്തും അപകടകാരി ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ കടലിൽ വളരുമ്പോൾ നാടൻ ഇനങ്ങളുടെ സ്വാഭാവിക വളർച്ച ഇല്ലാതാകുന്നു.

ഇവ നാടൻ ഇനത്തിന് മേൽ പറ്റിപ്പിടിച്ച് അതിന് ഓക്സിജൻ കിട്ടാത്ത അവസ്ഥ സംജാതമാകുന്നു. താരതമ്യേന കൊഴുപ്പും കലോറിയും കുറഞ്ഞ കല്ലുമ്മക്കായ ഭക്ഷിക്കുന്നതിലൂടെ ശരീരത്തിലെ അമിതവണ്ണം ഇല്ലാതാക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്ന കല്ലുമ്മക്കായ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വർധിപ്പിക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം ഉള്ള ഇവ ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

eng­lish summary;In the sea, kallumakaya are in rare

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.