8 March 2026, Sunday

Related news

March 7, 2026
February 25, 2026
February 25, 2026
February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026
February 13, 2026
February 11, 2026

തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
November 25, 2024 11:56 am

തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരൻ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. 

പായിപ്പാട് ഉള്ള ബന്ധുവീട്ടിൽ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുത്തൂർ സർക്കാർ സ്കൂൾ വളപ്പിലെ മരം മുറിക്കുന്നതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കരാറുകാർ റോഡിന് കുറുകെ കെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സിയാദിന്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡിൽ കയർ വലിച്ച് കെട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കരാറുകാരൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.