8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026

തിരുവനന്തപുരത്ത് തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 9:57 pm

തിരുവനന്തപുരം പൂജപ്പുരയില്‍ യുവാവ് ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്ന് രാത്രി 7.15ഓടെയായിരുന്നു സംഭവം. കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പൂജപ്പുര ജംഗ്ഷനില്‍ വച്ച് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെട്രോളുമായി റോഡിലൂടെ പോകുന്ന ഇയാളെക്കണ്ട് പന്തികേട് തോന്നിയ വഴിയാത്രക്കാരന്‍ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് കയ്യിലിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് ഇയാള്‍ തീ കൊളുത്തി. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.