5 March 2026, Thursday

Related news

February 21, 2026
January 4, 2026
December 10, 2025
November 29, 2025
November 10, 2025
November 9, 2025
September 16, 2025
August 25, 2025
August 20, 2025
July 15, 2025

തിരുവനന്തപുരത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാ ത്സംഗം ചെയ്തെന്ന് പരാതി

Janayugom Webdesk
തിരുവനന്തപുരം
October 10, 2024 2:42 pm

തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ കയറിയാണ് ബലാത്സംഗം ചെയ്തത്. കുളത്തൂരിലെ ഒരു അപ്പാർട്ട്മെന്‍റില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയിൽ കഴക്കൂട്ടം പൊസ് കേസെടുത്ത് അന്വേണം തുടങ്ങി. പെൺകുട്ടി താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂപ്പർ ദീപു എന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്‍റെ കൈവശം ഉണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.