21 January 2026, Wednesday

Related news

January 21, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 14, 2026
January 14, 2026

തൃശൂരിൽ ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Janayugom Webdesk
തൃശൂർ
November 27, 2025 8:32 am

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോൺ, മാതാവ് രജനി എന്നിവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയാണ് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഈ നടപടി. യുവതിയെ ഭർത്താവും ഭർതൃമാതാവും തുടർച്ചയായി മർദിക്കുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. യുവതി പഠിക്കുന്ന കോളജിൽ എത്തി അവിടെവെച്ച് മർദിച്ചിരുന്നു. മർദനം കണ്ട സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 

ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ ഷാരോൺ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. തീ കൊളുത്തി മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. നാലുമണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽവെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ അമ്മയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.