
പാലക്കാട് വടക്കഞ്ചേരിയിൽ യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവ് റിമാൻഡിൽ. മരിച്ച നേഘയുടെ ഭര്‍ത്താവ് ആലത്തൂര്‍ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രദീപിനെതിരെ ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ആലത്തൂർ ഡിവൈഎസ്പിക്കാണ് നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല.
നേഘയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേഖ ആത്മഹത്യചെയ്യില്ലെന്നും ഭര്‍ത്താവ് പ്രദീപ് കൊന്നതാണെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലെന്ന കാരണം പറഞ്ഞ് പ്രദീപ് നേഖയെ ഉപദ്രവിക്കാറുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് മകള്‍ ജനിച്ചത്. പ്രദീപ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തുന്ന പ്രദീപ് നേഖയെ മര്‍ദിക്കാറുണ്ടെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.