പ്രതിപക്ഷപാര്‍ട്ടികള്‍ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണത്തില്‍ നിരന്തരം ഇടപെടാനുള്ള ബിജെപിയുടെ തീരുമാനം പശ്ചിമബംഗാളിലും തുടങ്ങി. ബംഗാളില്‍ ഗവര്‍ണറായിവന്ന സമയത്ത് നല്ല ബന്ധം കാത്തുസൂക്ഷിച്ച സി വി ആനന്ദബോസ് ഇപ്പോള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്‍റെപാത സ്വീകരിച്ചിരിക്കുന്നു.
ഗവര്‍ണര്‍ മമതസര്‍ക്കാരുമായി യോജിച്ച് പോകുകയാണെന്ന പരാതി ബംഗാള്‍ ബിജെപി ഘടകത്തില്‍ ശക്തമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം ഗവര്‍ണറെ ഡല്‍ഹിക്ക് വിളിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായി.ഇപ്പോള്‍ സർക്കാരും ഗവർണറും തമ്മിൽ വാക്‌പോര് പൊട്ടിപ്പുറപ്പെട്ടതോടെ, മുൻ ഗവർണർ ജഗ്ദീപ് ധങ്കറിന്റെ പാത ബോസും പിന്തുടരുകയാണോ എന്ന ചോദ്യവുമായി രാഷ്ട്രീയ വിദഗ്ധർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നുകേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെ തൃണമൂൽ കോൺഗ്രസ് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്നാണ് ഗവർണറും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തത്.
സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ നിഷ്ക്രിയ നിരീക്ഷകനായി തുടരില്ലെന്ന് വ്യക്തമാക്കി ഗവർണർ പ്രസ്താവന പുറപ്പെടുവിച്ചു. ക്രമസമാധാന തകർച്ചയ്ക്ക് ഗവർണർ മൂകസാക്ഷിയാകില്ല, സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് ശക്തവും ഫലപ്രദവുമായ ഇടപെടൽ തുടരും,എന്നും അദ്ദേഹം പറയുന്നു.പരിഷ്‌കൃത സംസ്‌കാരത്തിനും അസൂയാവഹമായ സംസ്‌കാര ചരിത്രത്തിനും പേരുകേട്ട ബംഗാളില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടായി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു
എന്നാല്‍ ഗവർണറുടെ പ്രസ്താവനക്ക് എതിരെ ടിഎംസി തിരിച്ചടിച്ചു, പാർട്ടിയുടെ മുഖപത്രത്തില്‍ ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടനടപ്പാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞു. കഥയുടെ ഒരു വശം മാത്രം കേട്ട ശേഷം അദ്ദേഹം പ്രസ്താവന ഇറക്കിയത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങൾ ഉയർത്തുന്നു.
English Summary:
In West Bengal, the governor-Trinamool government battle is intensifying
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.