28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026

പശ്ചിമബം​ഗാളിൽ മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ മരിച്ചു, അപകടത്തില്‍ ദുരുഹതയുണ്ടെന്ന് കുടുംബം

Janayugom Webdesk
കൊല്‍ക്കത്ത
December 10, 2025 8:08 pm

പശ്ചിമബം​ഗാളിൽ മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തില്‍പ്പെട്ടു. പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. 

ജയിലിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖിനെതിരായ കേസിന്റെ നടപടിക്കായി കോടതിയിലേക്ക് പോകവേയാണ് ഭോലാനാഥ് ഘോഷും കുടുംബവും സഞ്ചരിച്ച കാർ നോർത്ത് 24 പർ​ഗാനസിൽ ടിപ്പറുമായി കൂട്ടിയിടിച്ചത്. ​ഗുരുതര പരിക്കേറ്റ ഘോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മകനും ഡ്രൈവറും അപകടത്തിൽ മരിച്ചു. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടം ആസൂത്രിതമാണെന്നും, ഭോലാനാഥ് ഘോഷിന് ഷാജഹാന് ഷെയ്ഖിന്റെ ആളുകളിൽ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ബം​ഗാൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.