ക്യാനഡയിലെ ബ്രാംപ്റ്റണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ ടൊറന്റോയില്‍ വച്ച് നടക്കാനിരുന്ന കോണ്‍സുലര്‍ ക്യാംപ് ഇന്ത്യ റദ്ദാക്കിയതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് പോലുള്ള അവശ്യ സേവനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനായി ഒട്ടാവയിലെ ഹൈക്കമ്മീഷനും വാന്‍കൂവറിലെയും ടൊറന്റോയിലെയും കോണ്‍സുലേറ്റുകളും ഉള്‍പ്പെടെയുള്ള കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യ സംഘങ്ങള്‍ സംഘടിപ്പിക്കുന്ന പതിവ് പ്രവര്‍ത്തനങ്ങളാണ് കോണ്‍സുലര്‍ ക്യാംപുകള്‍.
ആതിഥേയരായ സര്‍ക്കാരില്‍ നിന്ന് മതിയായ സുരക്ഷ ലഭിക്കാത്തതിനാല്‍ എല്ലാ ആഴ്ചയും തങ്ങള്‍ നടത്താറുള്ള കോണ്‍സുലര്‍ ക്യാംപ് റദ്ദാക്കുന്നതായി ടൊറന്റോയിലെ ഞങ്ങളുടെ കോണ്‍സുലര്‍ പോസ്റ്റ് ചെയ്ത സന്ദേശം നിങ്ങള്‍ കണ്ട് കാണുമല്ലോ എന്നാണ് എംഇഎ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞത്.
”അതിനാലാണ് ഈ കോണ്‍സുലര്‍ ക്യാംപുകള്‍ റദ്ദാക്കേണ്ടി വന്നത്. ക്യാനഡയില്‍ ഞങ്ങള്‍ക്ക് വലിയൊരു പ്രവാസി സമൂഹമുണ്ട്. ഇവരില്‍ പലര്‍ക്കും പ്രത്യേകിച്ച നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ അവരുടെ പെന്‍ഷനും മറ്റ് പ്രവര്‍ത്തങ്ങളും തുടരുന്നതിന് നിരവധി രേഖകള്‍ ആവശ്യമാണ്. അത്കൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു ഞങ്ങള്‍ നടത്തുന്ന ഈ കോണ്‍സുലര്‍ ക്യാമ്പെന്നും ജയ്സ്വാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.