21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 30, 2024
December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

പി ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് പ്രവർത്തനോത്ഘാടനം

Janayugom Webdesk
അബുദാബി
July 1, 2024 4:58 pm

പി ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് പ്രവർത്തനോത്ഘാടനം കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ കെ ബീരാൻകുട്ടി നിർവഹിച്ചു.

അബുദാബി കേരള സോഷ്യൽ സെൻ്റിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി അബുദാബി പ്രസിഡന്റ് ആർ ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളി സമാജം പ്രസിഡന്റ് റഫീഖ് കാനയിൽ, യുവകലാസാഹിതി സെൻട്രൽ പ്രസിഡൻ്റ് സുഭാഷ് ദാസ്, അരുൺ ശ്യാം, മനു കൈനകരി, ചന്ദ്രശേഖരൻ, രാകേഷ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

2024–2025 വർഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.ചെയർമാനായി സതീഷ് കാവിലകത്ത്, കൺവീനറായി അബി യെഹിയ, ജോ കൺവീനറായി പ്രിയങ്ക മാത്യു എന്നിവരേയും 17 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.

തുടർന്ന് പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഭാസ്കരൻ മാസ്റ്ററുടെ പാട്ടുകളുടെ ദൃശ്യാവിഷ്കാരവും ഗാനസന്ധ്യയും നടന്നു.

Eng­lish Sum­ma­ry: Inau­gu­ra­tion of P Bhaskaran Mas­ter Music Club

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.