പാര്ലമെന്റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് മൗലികവാദികളായ ബ്രാഹ്മണസന്യാസിമാരെ മാത്രമാണ് ക്ഷണിച്ചതെന്ന് സ്വാമിപ്രസാദ് മൗര്യ. രാജ്യത്തിന്‍റെ മതനിരപേക്ഷതയിലും, പരമാധികാര സ്വഭാവത്തിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ എല്ലാ മതക്കാരായ പുരോഹിതര്‍ക്കും തുല്യമായ പ്രാതിനിധ്യത്തില്‍ ക്ഷണം ലഭിക്കേണ്ടതായിരുന്നുവെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.
ചെങ്കോല്‍ സ്ഥാപിച്ച് സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണ് ബിജെപി സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യയിലെ ബ്രാഹ്മണ മതനേതാക്കളെ വിളിച്ച് ബ്രാഹ്മണിസം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
മുമ്പ് യുപിയില്‍ ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായിരുന്ന മൗര്യ 2022ലാണ് ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്
English Summary:
Inauguration of Parliament: Attempt to establish Brahminism in the country; Swami Prasad Maurya
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.