22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 5, 2024
December 5, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024

പാർലമെന്റ് ഉദ്ഘാടനം; പ്രധാനമന്ത്രി ചെയ്യുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി : ടി ടി ജിസ്‌മോൻ

Janayugom Webdesk
ആലുവ
May 26, 2023 7:01 pm

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടന തത്വങ്ങളും ലംഘിച്ച് കൊണ്ട് പുതുക്കി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നടത്തുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തെക്കൻ മേഖല സേവ് ഇന്ത്യ മാർച്ചിന് ആലുവയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 53, ആർട്ടിക്കിൾ 79 എന്നിവ രാഷ്ട്രപതിയുടെ അധികാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നവയാണ്. ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രപതിയും, ലോക്സഭയും, രാജ്യസഭയുമാണ് പ്രധാനികൾ. 

രാജ്യത്തിന്റെ പ്രഥമ പൗരയെയാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഒഴിവാക്കിയിരിക്കുന്നത്. രാഷ്ട്രപതിയെ ഒഴിവാക്കി പാർലമെന്റിന്റെ ഉദ്ഘാടനം തീരുമാനിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്ത് എഐവൈഎഫ് അയച്ചു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ട ചുമതലയാണ് സുപ്രീംകോടതിക്കുള്ളത്. അതിനാൽ, പാർലിമെന്റ് കെട്ടിടത്തിന്റെ സെക്രട്ടറി ജനറലിന്റെ ഉത്തരവ് പിൻവലിച്ച് ഉദ്ഘാടനം രാഷ്‌ട്രപതിയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണ പരിപാടിയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം എ ഷംസുദീൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, മനോജ്‌ ജി കൃഷ്ണൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ എ നിമിൽ, ജെ പി അനൂപ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി വി പ്രേമാനന്ദൻ, ഈശ്വർ എന്നിവർ സംസാരിച്ചു. ജാഥയിൽ വൈസ് ക്യാപ്റ്റന്മാരായി എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ എന്നിവരും ഡയറക്ടറായി അഡ്വ. ആർ ജയൻ എന്നിവർക്കും പഠനോപകരണങ്ങൾ നൽകി സ്വീകരണം നൽകി. 

Eng­lish Summary:Inauguration of Par­lia­ment; What the Prime Min­is­ter is doing is a chal­lenge to the Con­sti­tu­tion: TT Jismon

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.