23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 17, 2024
October 15, 2024
September 14, 2024
June 24, 2024
June 17, 2024
March 21, 2024
March 20, 2024
February 25, 2024
February 23, 2024

രണ്ട് വന്ദേഭരത് ഉദ്ഘാടനം; റെയില്‍വേ പൊടിച്ചത് 2.6 കോടി

നേട്ടം ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് 
Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2023 8:56 pm
 രണ്ട് വന്ദേഭരത് തീവണ്ടികളുടെ ഉദ്ഘാടനത്തിന് റെയില്‍വേ പൊടിച്ചത് 2.6 കോടി രൂപ. തിരുവനന്തപുരം — കാസര്‍ഗോഡ്, ചെന്നൈ- കോയമ്പത്തൂര്‍ എന്നീ വന്ദേഭരത് തീവണ്ടികളുടെ ഉദ്ഘാടനത്തിനാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഖജനവില്‍ നിന്ന് ചെലവഴിച്ചതെന്ന് വിവരാവകാശ മറുപടിയില്‍ ദക്ഷിണ റയില്‍വേ അറിയിച്ചു.
റെയില്‍വേ മുന്‍ ജീവനക്കാരനും വിവരാവകാശ പ്രവര്‍ത്തകനുമായ അജയ് ബാസുദേവ് ബോസിനു നല്‍കിയ മറുപടിയിലാണ് കേവലം രണ്ട് തീവണ്ടികളുടെ ഉദ്ഘാടനത്തിന് കോടികള്‍ ചെലവഴിച്ച കണക്ക് പുറത്ത് വന്നത്. ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി ഫ്ലഗ് ഓഫ് ചെയ്ത ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭരത് അടക്കം രണ്ട് ഉദ്ഘാടനത്തിനും ചൂക്കാന്‍ പിടിച്ചത് ചെന്നൈ ആസ്ഥനമായി ഇവോക് മീഡീയ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. 1,14,42,108 കോടി രൂപയാണ് ഈ തീവണ്ടിയുടെ ഉദ്ഘാടനത്തിനായി ചെലവഴിച്ചത്. ഇതോടൊപ്പം തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭരതിന്റെ ഉദ്ഘാടനത്തിന് 1,48, 18, 259 കോടി രൂപ ചെലവഴിച്ചതായി തിരുവനന്തപുരം ഡിവിഷന്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ ഉദ്ഘാടനത്തിന് മൈത്രി അഡ് വര്‍ഡൈസിങ് വര്‍ക്സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് നേതൃത്വം നല്‍കിയത്. ഏപ്രില്‍ 25 ന് പ്രധാനമന്ത്രിയാണ് ഈ തീവണ്ടിയും ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ട് തീവണ്ടികളുടെ ഉദ്ഘാടനത്തിന് ഭീമമായ തുക ചെലവഴിച്ച റെയില്‍വേയുടെ നടപടി ഇതിനകം വിവാദമായിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം-സാങ്കേതിക രംഗത്തെ അപര്യാപ്തത എന്നീവ മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന വേളയില്‍ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം വകമാറ്റി ചെലവഴിക്കുന്ന നടപടി നീതീകരിക്കാനാവില്ലെന്ന് അജയ് ബോസ് അഭിപ്രായപ്പെട്ടു.
റെയില്‍വേയ്ക്ക് സ്വന്തമായി പബ്ലിക് റിലേഷന്‍സ് വിഭാഗം ഉളളപ്പോള്‍ സ്വകാര്യ ഏജന്‍സിക്ക് വന്‍തുക നല്‍കി ഉദ്ഘാടന മാമാങ്കം നടത്തിയ നടപടി അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ നേരിടുന്ന മറ്റ് പല പ്രശ്നങ്ങളും മനഃപ്പൂര്‍വം മൂടിവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആണ് ഇത്തരം ഉദ്ഘാടന മാമാങ്കങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
eng­lish sum­ma­ry; Inau­gu­ra­tion of two Vande Bharatas; 2.6 crores was lost by the railways
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.