16 December 2025, Tuesday

Related news

November 26, 2025
November 26, 2025
November 9, 2025
September 29, 2025
September 25, 2025
September 21, 2025
September 12, 2025
September 10, 2025
August 29, 2025
August 27, 2025

പ്രകോപനപരമായ വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നു; ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2025 11:00 pm

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തെ നിരവധി വാര്‍ത്താ ചാനലുകള്‍ പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആശങ്ക രേഖപ്പെടുത്തി. വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു. ദേശീയ ഐക്യം നിലനിര്‍ത്താന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ പോര്‍ട്ടലുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണം. തെറ്റായ വിവരങ്ങള്‍ തടയുന്നതിനും പൊതുജനങ്ങള്‍ക്ക് വിശ്വസനീയമായ പുതിയ വിവരങ്ങള്‍ നല്‍കുന്നതിനും പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വസ്തുനിഷ്ഠമായ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. 

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ ചില ചാനലുകള്‍ ഈ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയും സര്‍ക്കാരോ, സായുധ സേനയോ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും യുദ്ധഭ്രാന്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വാര്‍ത്തകള്‍ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ദേശീയ ഐക്യത്തിന് ഭീഷണിയും ഉയര്‍ത്തുന്നു. യുദ്ധക്കൊതിയും പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്നതും പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്നതും പൗരന്മാര്‍ക്കിടിയില്‍ ഭയം സൃഷ്ടിക്കുന്നതും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരമുണ്ടാക്കുന്നതുമാണ് നടപടിയെന്ന് സിപിഐ ചൂണ്ടിക്കാണിച്ചു. ഭരണഘടനാ മൂല്യങ്ങള്‍, ജനാധിപത്യ തത്വങ്ങള്‍, മതേതരത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ച് ഭീകരതയ്ക്കെതിരെ ഐക്യവും ശക്തമായ നിലപാടും എടുക്കുന്നതിനെ സിപിഐ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ പഹല്‍ഗാം ദുരന്തത്തെ വെറുപ്പിന്റെയും വിഭജനത്തിന്റെയും കാഴ്ചയാക്കി മാറ്റാനുള്ള ശ്രമങ്ങളെ പാര്‍ട്ടി തള്ളിക്കളയുന്നു. രാജ്യം വെല്ലുവിളി നേരിടുന്ന സമയങ്ങളില്‍ ദേശീയ ഐക്യത്തെക്കുറിച്ചുള്ള അടിയന്തരമായ വിഷയത്തില്‍ മന്ത്രാലയം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.