8 January 2026, Thursday

Related news

January 7, 2026
December 8, 2025
September 28, 2025
September 25, 2025
August 21, 2025
August 19, 2025
March 27, 2025
December 13, 2024
December 1, 2024
November 27, 2024

വെല്ലൂരില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്നാവശ്യപ്പെട്ട യുവതിയേയും, സുഹൃത്തിനേയും തടഞ്ഞുവെച്ച സംഭംവം: ഏഴ് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2023 12:02 pm

തമിഴ്നാട്ടിലെ വെല്ലൂരില്‍ ഹിജാബ് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട യുവതിയെയും, സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂര്‍ കോട്ടയില്‍ സന്ദര്‍ശനത്തിന് എത്തിയ യുവതിയെയാണ്ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ കുറ്റക്കാരെ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഉൾപ്പെടെ ഏഴു പേരെയാണ് കസ്റ്റഡിയിലെടുത്തത്.

18 വയസ് തികയാത്ത യുവാവിനെ ജുവനൈൽ ഹോമിലേക്കു മാറ്റി. എസ്.ഇമ്രാൻ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി.പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ എന്നിവരും ഒരു പതിനേഴുകാരനുമാണ് അറസ്റ്റിലായത്. 

Eng­lish Summary:

Inci­dent in which a young woman and her friend were detained for ask­ing them to take off their hijab in Vel­lore: Sev­en peo­ple were arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.