22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 25, 2024
October 28, 2024
October 18, 2024
September 19, 2024
September 19, 2024
September 18, 2024
September 11, 2024
August 28, 2024
August 23, 2024

ചാര്‍ജ് തികഞ്ഞില്ലെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവം: മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

Janayugom Webdesk
തൃശൂര്‍
October 28, 2023 2:29 pm

ബസ് ചാര്‍ജ് തികഞ്ഞില്ലെന്നാരോപിച്ച് ആറാം ക്ലാസുകാരിയെ ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്.

ബസ് ചാർജിനുള്ള പൈസ കുറവാണെന്ന് പറഞ്ഞാണ് ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ ബസിൽ നിന്ന് പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസ് ഇന്ന് മൊഴിയെടുക്കും. രാവിലെ 10 മണിയോടെ ഇരുകൂട്ടരോടും സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
തൃശ്ശൂർ തിരുവില്വാമലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങി പട്ടിപ്പറമ്പ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ നിർദേശം. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെയാണ് കുട്ടി വീട്ടിലെത്തിയത്. 

Eng­lish Sum­ma­ry: Inci­dent of 6th class girl being dropped from the bus: Min­is­ter has ordered an inquiry

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.