തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അഗ്രീക്കള്‍ച്ചറല്‍ ഇംപ്രൂവ് മെന്റ് സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ ഭാര്യ എസ് പിക്ക് പരാകി നല്‍കി. കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായ ജയകുമാറിന്റെ മാനസീക പീഡനം കാരണമാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.ആത്മഹത്യ ചെയ്ത ബിജുകുമാറിന് ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തില്‍ 10 ലക്ഷത്തിന്റെ ചിട്ടി ഉണ്ടായിരുന്നു. ഈ ചിട്ടിയില്‍ മുടക്കം വരുത്തിയിട്ടില്ല.
കൂടാതെ നാലുലക്ഷം രൂപയുടെ വായ്പയും എടുത്തിരുന്നു. ഇതിനിടയില്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയ രണ്ടരലക്ഷം രൂപ ബാങ്ക് പ്രസിഡന്റായ ജയകുമാര്‍ കൈക്കലാക്കിയെന്നും ഇത് ചോദിപ്പോള്‍ തന്റെ ഭര്‍ത്താവിനെ പരസ്യമായി അവഹേളിച്ചെന്നുമാണ് ഭാര്യ എസിപിക്ക് നല്‍കിയ പരാതി. ഇതില്‍ മനംനൊന്താണ് ബിജുകുമാര്‍ ആത്മഹത്യചെയ്തതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. അതേസമയം നിരവധി നിക്ഷേപകരും സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ നിക്ഷേപകന്റെ മരണവും പ്രതിഷേധവും ഉയര്‍ന്നിട്ടും ബാങ്കിന്റെ ഔദ്യേഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേസമയം ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ പാലോട് രവി അറിയിച്ചു. ജയകുമാറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തലയൂരാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
English Summary:
Incident of auto driver committing suicide due to financial fraud; Bijukumar’s wife lodged a complaint with SP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.