23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ലോഡ്ജില്‍ കുഞ്ഞിനെ മ രിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ജനിച്ചപ്പോൾ തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതി

Janayugom Webdesk
കൊച്ചി
December 5, 2023 8:54 pm

കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത് ഷാനിഫ്. കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് വ്യക്തമായി.

കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായും ഷാനിഫ് പോലീസിന് മൊഴി നൽകി. ഒരു മാസത്തോളം പ്രതി അവസരത്തിനായി കാത്തിരുന്നു. ലോഡ്ജിൽ മുറി എടുത്തതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നു. ചെറിയ മുറിവുകൾ വരുത്തിയാൽ ന്യൂമോണിയ ബാധയുണ്ടാകുമെന്നും ചികിത്സയിലിരിക്കെ മരിച്ചാൽ കൊലപാതകമാണെന്ന് വ്യക്തമാകില്ലെന്നും പ്രതി കണക്കുകൂട്ടിയിരുന്നു. ഇതോടെ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഇയാൾ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. 

ഇതിനുമുമ്പും കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വാരിയെല്ല് പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അശ്വതിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞിനെയാണ് പ്രതി ഷാനിഫ് കാൽമുട്ട് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കൊച്ചിയിലെ ലോഡ്ജിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെ കടിച്ചുനോക്കിയതായും റിപ്പോര്‍ട്ടുണ്ട്.

Eng­lish Sum­ma­ry: Inci­dent of baby found dead in lodge: Moth­er says she had decid­ed to kill him when he was born

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.