19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പ്രസവത്തതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു

Janayugom Webdesk
തിരുവനന്തപുരം
February 24, 2024 10:44 am

പ്രസവത്തതിനിടെ ചികിത്സ നല്‍കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. കാരയ്ക്കാമണ്ഡപത്തിലാണ ഗര്‍ഭസ്ഥശിശു മരിക്കാന്‍ ഇടയായ സാഹചര്യം, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നി വകുപ്പുകള്‍ ചുമത്തിയാണ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നയാസിനെ പിടികൂടിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനിയായ ഷമീറയും നവജാതശിശുവും പ്രസവത്തിനിടെ മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്.

Eng­lish Summary:Incident of death of moth­er and child dur­ing child­birth; Accused added Nayas’s first wife
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.