17 December 2025, Wednesday

Related news

December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 6, 2025

വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2025 12:15 pm

വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. തന്റെ പൂര്‍ണ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമിതി അടിസ്ഥാന വസ്തുതകള്‍ കണ്ടെത്തിയില്ല. കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥാവകാശം, ആധികാരികത എന്നിവ ഉറപ്പ് വരുത്താന്‍ സമഗ്ര അന്വേഷണം വേണമെന്നും യശ്വന്ത് വര്‍മ്മ പറഞ്ഞു. ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ജഡ്ജിയുടെ ഈ നീക്കം.

ഈ മാസം മൂന്നിനാണ് ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ കേന്ദ്രസര്‍ക്കാർ ആരംഭിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാർ തേടിയത്. അതേസമയം ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ശുപാര്‍ശ ചെയ്തിരുന്നു. മാര്‍ച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ തീപിടിത്തം ഉണ്ടാകുകയും തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയും ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.