22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; അധ്യാപികയ്ക്കെതിരെ പ്രതിഷേധം

Janayugom Webdesk
ലഖ്നൗ
August 26, 2023 11:44 am

യുപില്‍ ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെകൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച് അധ്യാപിക. മുസാഫര്‍നഗറിൽ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നത് അനുസരിച്ച് ഓരോ ഓരോ വിദ്യാര്‍ഥികളായി വന്ന് കുട്ടിയെ തല്ലുന്നത് വിഡിയോയില്‍ കാണാം.

‘കൂടുതൽ ശക്തിയായി അടിക്കൂ’ എന്ന് അധ്യാപിക വിദ്യാർത്ഥികളോട് പറയുന്നതും പുറത്ത് വന്ന വീഡിയോയില്‍ കേള്‍ക്കാം. വിഡിയോ പകര്‍ത്തുന്ന ആള്‍ ഉച്ചത്തില്‍ ചിരിക്കുകയും അധ്യാപികയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് അധ്യാപികയ്‌ക്കെതിരെ ഉയരുന്നത്.

എന്നാൽ അധ്യാപിക പൊലീസ് മുന്നില്‍ മാപ്പ് പറഞ്ഞതായും പരാതിയില്ലെന്ന് എഴുതി നല്‍കിയതായും വിദ്യാര്‍ഥിയുടെ പിതാവ് ഇര്‍ഷദ് പറഞ്ഞു. മകനെ സ്‌കൂളിലേക്ക് ഇനി അയക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയെ തിരിച്ചറിയാതിരിക്കാന്‍ വിഡിയോ പങ്കുവെക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ അഭ്യര്‍ഥിച്ചു.

മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വന്നതെന്ന് മര്‍ദനത്തിനിരയായ മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മാതാവ്. കുട്ടി മാനസികമായി തകര്‍ന്നുവെന്നും കുട്ടികളോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും മാതാവായ റുബീന അല്‍ ജസീറയോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ സഹപാഠികളെ വെച്ച് മര്‍ദിക്കുന്ന ശീലം അധ്യാപികയ്ക്കുണ്ടെന്ന് റുബീന കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മറന്നു പോയതിന്റെ ഭാഗമായി തന്റെ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ശശി തരൂർ അടക്കമുള്ള പ്രമുഖർ പങ്കുവെച്ചിട്ടുണ്ട്. 

Eng­lish Summary:Incident of Hin­du stu­dents beat­ing a Mus­lim stu­dent; Protest against the teacher

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.