6 March 2026, Friday

Related news

March 5, 2026
February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026

‘ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവം; ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2025 4:25 pm

കേരള ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി രസിക മൂവീസ് ഉടമ മനോജ് എന്‍ ആണ് ക്രമക്കേട് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ഇതിന്‍മേലാണ് സുപ്രീംകോടതിയുടെ നടപടി .

2013 മുതല്‍ 2023 വരെ  കേരള ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷനില്‍ ഭാരവാഹികളായിരുന്നവര്‍ വ്യാപകമായ ക്രമക്കേടും ഫണ്ട് ദുര്‍വിനിയോഗവും നടത്തിയെന്നാണ് മനോജ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ജില്ല രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞതായും ഹര്‍ജിയില്‍ മനോജ് ചൂണ്ടിക്കാട്ടി.  സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷകന്‍ മനു കൃഷ്ണന്‍ എന്നിവരാണ് മനോജിന് വേണ്ടി ഹാജരായത്. കേരള ഫിലിം ഡിസ്ട്രിബ്യുട്ടേര്‍സ് അസോസിയേഷന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സന്തോഷ് പോളും ഹാജരായി . ജസ്റ്റിസുമാരായ  വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം സംബന്ധിച്ച്  നോട്ടീസ് അയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.