22 December 2025, Monday

Related news

December 16, 2025
December 16, 2025
December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 23, 2025
November 22, 2025
November 16, 2025

കൊടുവള്ളി കിഴക്കോത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
കോഴിക്കോട്
May 18, 2025 11:12 am

കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം അഞ്ച് ദിവസം മുന്‍പ് പരപ്പാറ അങ്ങാടിയില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് കഴിഞ്ഞദിവസം ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്. യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

അനൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഒരു സംഘം യുവാവിനെ വീട്ടില്‍ കയറി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ടു പേര്‍ ബൈക്കിലെത്തി. പിന്നാലെ കാറില്‍ എത്തിയവരും ഉള്‍പ്പെടെ ആദ്യം അനൂസ് റോഷന്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അനൂസിനെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

അനൂസിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം നേരത്തെയും സംഭവ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘം കൊടുവള്ളി പരപ്പാറയില്‍ എത്തിയത്. കാറിലെത്തിയ സംഘം പ്രദേശത്ത് കുറച്ച് സമയം ചെലവഴിക്കുന്നതും നാട്ടുകാരനുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്തായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.